കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തിയ ആൾ സ്ത്രീയെ കടന്നുപിടിച്ചു ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കടയില്‍ ചില്ലറ ചോദിച്ച് കടയിലെത്തി സ്ത്രീയെ കടന്നുപിടിച്ച യുവാവിനെ പിടികൂടി പോലീസിലേല്‍പിച്ച് നാട്ടുകാര്‍. മലയിൻകീഴ് ഇരട്ട കലൂങ്ക് സ്വദേശി അഖിലിനെയാണ് പിടികൂടിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യവും ലഭിച്ചു. കാട്ടാക്കട മണ്ഡപത്തിൻ കടവില്‍ വൈകീട്ടാണ് സംഭവം. ഇവിടെ പ്രദേശവാസി ആയ സ്ത്രീ നടത്തുന്ന സ്ഥാപനത്തിൽ ഇയാള്‍ എത്തുകയും ചില്ലറ തരുമോ എന്ന് ചോദിച്ച് സ്ഥാപനത്തിനുള്ളിലേക്ക് കയറുകയും ചെയ്തു. കടയ്ക്കകത്തേക്ക് യുവാവ് കയറിയതോടെ മാല പൊട്ടിക്കാനുള്ള ശ്രമമാണെന്നാണ് കടയിലുണ്ടായിരുന്ന സ്ത്രീ ആദ്യം കരുതിയത്. എന്നാലിയാള്‍ പിന്നോട്ട് മാറാൻ തുടങ്ങിയ ഇവരെ കടന്നുപിടിക്കുകയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തുകയുമായിരുന്നു. സ്ത്രീ വല്ലാതെ ബഹളം വയ്ക്കുകയും കുതറിമാറുകയും ചെയ്തതോടെ പ്രതി ഒന്നും സംഭവിക്കാത്തത് പോലെ ഇറങ്ങിനടന്നു. സമനില വീണ്ടെടുത്ത് പുറത്തിറങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്നവരോടെല്ലാം കാര്യം പറഞ്ഞു. തുടര്‍ന്ന് അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈ സമയം ഇതുവഴി എത്തിയ മഫ്ടി പോലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ പിടികൂടി കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. കടയുടമയായ സ്ത്രീയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി ; എഡിജിപിക്ക് വിശദീകരണ നോട്ടീസ് നൽകാനൊരുങ്ങി ഡിജിപി

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച...

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....

കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ നടന്ന വ്യോമാക്രമണ ശ്രമത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമ പ്രതിരോധ യൂണിറ്റുകൾ...

0
കുവൈത്ത് സിറ്റി: കുവൈത്തിന്റെ അതിർത്തികൾക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായ...

കാപ്പ കേസ് പ്രതി ആർ.സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതന്...