കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ വിഷ്ണു അറസ്റ്റില്‍. എറണാകുളം ജില്ലാ പോലിസ് സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിഷ്ണു തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതിനെ ത്തുടര്‍ന്നാണ് വിചാരണക്കോടതി അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്.
ഇന്നലെ രാവിലെ വിഷ്ണുവിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും വിഷ്ണു ഹാജരായില്ല. കേസിലെ പത്താം പ്രതിയായിരുന്ന വിഷ്ണു പിന്നീട് മാപ്പു സാക്ഷിയാവുകയായിരുന്നു. ജയിലില്‍ വെച്ച് പള്‍സര്‍ സുനി ദിലീപിന് കത്തയച്ചിരുന്നു. കത്തെഴുതാന്‍ സഹായിച്ചത് താനായിരുന്നുവെന്ന് വിഷ്ണു പോലിസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാപ്പുസാക്ഷിയാക്കിയിരുന്നത്.