സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല കുതിരാന്‍ തുറക്കുന്നത് പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുതിരാന്‍ തുരങ്കം ഞായറാഴ്ച തുറക്കുമെന്ന മന്ത്രി മുഹമ്മദ്‌ റിയാസിന്റെ വാഗ്ദാനം പാഴായി. സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് തുരങ്കത്തിന്റെ ഉദ്ഘാടനം നീളാന്‍ കാരണമായത്. ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഇതുവരെ തുരങ്കത്തിന് ലഭിച്ചിട്ടില്ല. സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ഇതുവരേയും എത്തിയിട്ടുമില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിര്‍മാണ കരാര്‍ കമ്പനിയായ കെ.എം.സി അറിയിച്ചു.

തുരങ്ക നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ സുരക്ഷാ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്താന്‍ കഴിയു. ട്രയല്‍ റണ്‍ നടത്തി സുരക്ഷ ഉറപ്പാക്കിയാലേ തുറന്നുകൊടുക്കാനും കഴിയു. ഇത് എന്നാണെന്നതില്‍ വ്യക്തത വരുത്താനാകത്തതിനാല്‍ ഞായറാഴ്ച തുരങ്കം തുറക്കാനാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.

അതേസമയം, തുരങ്കത്തിന് വേണ്ടവിധത്തിലുള്ള സുരക്ഷ ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് തുരങ്കത്തിന്റെ ഭൂരിഭാഗം ജോലിയും പൂര്‍ത്തിയാക്കിയ കമ്പനി അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ തുരങ്കം തുറക്കുന്നത് ശരിയല്ലെന്നും കമ്പനി അഭിപ്രായപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...