കൊച്ചി: ഷോപ്പിംഗ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു. പ്രതികള്‍ ഇന്ന് തന്നെ കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ ബെന്നി തോമസ്. കളമശേരിയില്‍ എത്തി അന്വേഷണ സംഘത്തിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങുക. അഭിഭാഷകനും കുടുംബവും കളമശേരിയിലേക്ക് പുറപ്പെട്ടു. അന്വേഷണ സംഘവും കളമശേരിയിലേക്ക് പുറപ്പെട്ടു.
അതേസമയം, പെരിന്തല്‍മണ്ണ സ്വദേശികളായ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ നീക്കം നടത്തുന്നതായാണ് വിവരം. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്യാന്‍ കളമശേരി സിഐയും സംഘവും പെരിന്തല്‍മണ്ണയിലെത്തിയിരുന്നു. മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലന്നും നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നുമാണ് പ്രതികളുടെ പ്രതികരണം.