സിജെപി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടയുന്ന ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യ നായര്‍ക്ക് നേരെ വ്യാപക വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ക്രോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തിൽ ജന്തര്‍ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസ് വാന്‍ ഒറ്റയ്ക്ക് തടഞ്ഞ യുവതിയുടെ ചിത്രം സമരത്തിന്‍റെ മുഖമായി മാറിയിരുന്നു. നടിയും മോഡലുമായ റിയ ആഹിര്‍ എന്ന 27കാരിയായിരുന്നു അത്. ദാദറിലെ ശിവജി പാർക്കിന് സമീപത്തു നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പോലീസ് വാൻ പെരുമഴ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ച റിയയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യ നായര്‍ക്ക് നേരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. വിമര്‍ശനം കടുത്തതോടെ നിമിഷങ്ങള്‍ക്കകം തന്നെ നടി ഈ പോസ്റ്റ് നീക്കം ചെയ്യുകയാണുണ്ടായത്.

പോസ്റ്റ് പിൻവലിച്ചെങ്കിലും നവ്യ പങ്കുവച്ച ഇതിനോടകം തന്നെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രം പ്രചരിച്ചിരുന്നു. കൊൽക്കത്തയിൽ പാർക്ക് ചെയ്‌തിരുന്ന ഒരു പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചതോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. അടിക്കുറിപ്പൊന്നും നൽകാതെ പശ്ചാത്തല സംഗീതമായി ‘വന്ദേ മാതരം’ മാത്രമാണ് നൽകിയിയിരുന്നത്. എന്നാൽ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ നിരവധി പേർ അതിനെ മുംബൈയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞ യുവതി റിയ ആഹിറിന്‍റെ വൈറൽ ചിത്രത്തോട് സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥി സമരത്തെ പരോക്ഷമായി പിന്തുണച്ചതാണോ എന്നും ചിലര്‍ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...