കോഴിക്കോട് : മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വിമര്‍ശനവുമായി നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ പുറത്തു പോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ. എന്നാല്‍, പുറത്തു പോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു. സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി സമിതിയുണ്ടാക്കാന്‍ ഇടപെടല്‍ തേടി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി.സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ. വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരായ പാര്‍വതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സംവിധായിക അഞ്ജലി മേനോന്‍ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.
അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെ ; ‘അമ്മ’യ്‌ക്കെതിരെ വിമര്‍ശനവുമായി നടി പത്മപ്രിയ
RECENT NEWS
Advertisment