നടി സ്വാസിക വീണ്ടും വിവാഹിതയായിരിക്കുകയാണ്. വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ ഒരിക്കല്‍ കൂടി വിവാഹം കഴിക്കുകയാണെന്ന് നടി. സമൂഹമാധ്യമത്തില്‍ വിവാഹത്തിന്‍റെ വിഡിയോ സ്വാസിക പങ്കുവച്ചിട്ടുണ്ട്. തമിഴ് ആചാരപ്രകാരമാണ് ഇത്തവണ ഇരുവരും വിവാഹിതരായിരിക്കുന്നത്. ‘ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തിൽ വീണ്ടും വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീർത്ത എല്ലാവർക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങൾ രണ്ടുപേർക്കും ഇതൊരു യഥാർത്ഥ കല്യാണമായി തോന്നി. എല്ലാവരോടും സ്‌നേഹം’- എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് താരദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.
വൈഗ എന്ന ചിത്രത്തിലൂടെയാണ് സ്വാസികയുടെ സിനിമാ അരങ്ങേറ്റം. റാട്ട്, കുമാരി, ഉടയോൾ, പത്താംവളവ്, ഇട്ടിമാണി മെയ്‌ഡ് ഇൻ ചൈന, കാറ്റും മഴയും, സ്വർണ കടുവ, കുട്ടനാടൻ മാർപ്പാപ്പ, അറ്റ് വൺസ്, ഒറീസ,സ്വർണ മത്സ്യങ്ങൾ, അയാളും ഞാനും തമ്മിൽ, ബാങ്കിംഗ് അവേഴ്സ്, മോൺസ്റ്റർ, ചതുരം, വാസന്തി തുടങ്ങിയവയാണ് സ്വാസികയുടെ പ്രധാന ചിത്രങ്ങൾ. വിവേകാനന്ദൻ വൈറലാണ് സ്വാസികയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം. കൂടാതെ സിീരിയലുകളിലും അഭിനയിച്ചു.