റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അന്തർദേശീയ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസർക്കാർ. കാരണം വ്യക്തമാക്കാതെയുള്ള കേന്ദ്രസർക്കാറിന്റെ ദുരൂഹമായ ഈ നീക്കം വ്യാപക ആശങ്കക്ക് വഴിവെച്ചു. നിയമപരമായ കാരണത്താൽ റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ടിന്റെ പ്രവർത്തനം ഇന്ത്യയിൽ നിർത്തിവെക്കുന്നു എന്നാണ് ഇതുസംബന്ധിച്ച് ലഭിക്കുന്ന സന്ദേശം. ശനിയാഴ്ച അർധ രാത്രിയോടെയാണ് റോയിട്ടേഴ്സിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും നൽകിയിരുന്നില്ല. നിയമപരമായ കാരണത്താൽ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു എന്ന ഉത്തരമാണ് സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്നത്.

റോയിട്ടേഴ്സോ എക്സോ കേന്ദ്ര സർക്കാരോ നടപടിയിൽ വ്യക്തത വരുത്തുകയും ചെയ്തിട്ടില്ല. 200 ലേറെ സ്ഥലങ്ങളിലായി 2,600 മാധ്യമ പ്രവർത്തകരാണ് റോയിട്ടേഴ്സിനായി ജോലി ചെയ്യുന്നത്. അതേസമയം റോയിട്ടേഴ്സ് ടെക് ന്യൂസ്, റോയിട്ടേഴ്സ് ഫാക്ട് ​ചെക്ക്, റോയിട്ടേഴ്സ് പിക്ചേഴ്സ്, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ചൈന തുടങ്ങിയ ​മറ്റ് റോയിട്ടേഴ്സ് എക്സ് അക്കൗണ്ടുകളുടെ പ്രവർത്തനം സാധാരണപോലെ രാജ്യത്ത് നടക്കുന്നുമുണ്ട്. കോടതി ഉത്തരവുകൾ, ചില പ്രദേശങ്ങളിലെ നിയമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാധുവായ അപേക്ഷകൾ ലഭിച്ചാൽ നിർദിഷ്ട രാജ്യങ്ങളിലെ അക്കൗണ്ടുകളോ പോസ്റ്റുകളോ തടഞ്ഞുവെക്കാവുന്നതാണ് എന്നതാണ് ഇതു സംബന്ധിച്ച് എക്സ് ഉള്ളടക്കത്തിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...