പാലക്കാട് : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും അതിന്റെ സത്യാവസ്ഥയറിയാനുള്ള കാത്തിരിപ്പിലാണെന്നും ചലച്ചിത്ര നടി വിൻസി അലോഷ്യസ്. ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളത്. തെറ്റായ കാര്യങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ നേതൃത്വത്തിലാണ് ഇതുണ്ടാകുന്നതെന്നും വിൻസി പറഞ്ഞു. പലസിനിമകളിലും പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുണ്ട്. അഡ്വാൻസ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും , താൻ ലൈംഗികാതിക്രമങ്ങൾ നേരിട്ടിട്ടില്ലെന്നും നടി വ്യക്തമാക്കി.കോൺട്രാക്റ്റ് പോലും ഒപ്പുവെക്കാതെ സിനിമ ചെയ്തിട്ടുണ്ട്. അതെല്ലാം തെറ്റാണെന്ന് ഇപ്പോഴാണ് മനസിലാക്കാൻ സാധിച്ചത്. ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ, സിനിമയിൽ ഇത് സാധാരണമാണ് എന്നാണ് പറയാറുള്ളത്. ലൈംഗികാതിക്രമം പോലെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിനു വേണ്ടി സർക്കാറും സംഘടനകളും ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്നും വിൻസി പറഞ്ഞു. മലയാള സിനിമയിൽ പുരുഷ അപ്രമാദിത്വം നിലനിൽക്കുന്നുണ്ട്. എതിർത്ത് സംസാരിക്കുന്നവരെ മാറ്റി നിർത്തുന്ന സമീപനമുണ്ടായിട്ടുണ്ട്. ചില വിഷയങ്ങൾ ചോദ്യം ചെയ്തപ്പോൾ നീ വന്നിട്ട് 5 വർഷം ആയിട്ടേയുളളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പലതും നടക്കുന്നത്. സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. എന്തിനു വേണ്ടിമാറ്റി നിർത്തി എന്നറിയില്ലെന്നും വിൻസി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1