തോട്ടമണ്‍ വളവില്‍ വീണ്ടും ഡീസലില്‍ തെന്നി അപകടത്തില്‍ പെട്ട് ഇരുചക്ര വാഹനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : തോട്ടമണ്‍ വളവില്‍ വീണ്ടും ഡീസലില്‍ തെന്നി അപകടത്തില്‍ പെട്ട് ഇരുചക്ര വാഹനങ്ങള്‍. മന്ദിരം കൂടത്തുമണ്ണില്‍ ആര്യ (34) ആണ് വീണ് പരിക്കേറ്റത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ തോട്ടമണ്ണിലെ വലിയ വളവിൽ വീണുകിടന്ന ഡീസൽ തെന്നിയാണ് ആര്യയ്ക്ക് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പതരയ്ക്കു ശേഷമാണ് സംഭവം. തന്‍റെ കുട്ടിയേ സ്കൂളിൽ വിട്ടിട്ട് സാധനവും വാങ്ങി തിരികെ വരുമ്പോൾ ആണ് പെട്ടന്ന് ഇരുചക്ര വാഹനം റോഡിൽ തെന്നിയത്. സ്വപ്നം കാണുന്ന മാതിരിയാണ് സംഭവിച്ചത് എന്ന് ആര്യ പറയുന്നു.

അപ്പോള്‍ അതുവഴിയെത്തിയ മറ്റു യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇത്തരത്തില്‍ അപകടം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസിൽ പരാതി നല്‍കുമെന്ന് ആര്യ പറഞ്ഞു. തോട്ടമണ്‍ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നുമാണ് ഇന്ധനം ചോരുന്നതെന്ന് കണ്ടെത്തിയിരുന്നു. രാവിലെ ടാങ്ക് നിറയെ ഇന്ധനവുമായി എത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ അധികൃതര്‍ക്ക് മുന്‍പില്‍ വെച്ചിരുന്നെങ്കിലും നടപടി ഇല്ലാതെ പോയതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...