തൃശൂരിലെ അക്യുപങ്ചർ ചികിത്സാമരണം ; നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശിപാർശ. മരിച്ച മുഹ്സിനയുടെ ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അശാസ്ത്രീയമായി അക്യുപങ്ചർ ചികിത്സ നൽകിയ യുവതിയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുകയാണ്. ജനുവരിയിലാണ് മുഹ്സിനയുടെ പ്രസവം നടന്നത്. പ്രസവം കഴിഞ്ഞ് ആറ് ദിവസത്തിനു ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നില്ല, പ്രസവശേഷം പരിചരണമില്ലായ്മയാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. മുഹ്സിനയുടെ മുതുകിലെ വ്രണം പുഴുവരിച്ച നിലയിൽ ആയിരുന്നുവെന്നാണ് കണ്ടെത്തൽ. ശരീരത്തിൽ ആകമാനം വ്രണത്തിന് സമാനമായ പാടുകൾ ഉണ്ട്.

അക്യുപങ്ചർ ചികിത്സയുടെ ഭാഗമാണിതെന്നാണ് നിഗമനം.മുഹസിനയുടെ ഭർത്താവ് ഇബ്രാഹീം പോലീസ് നിരീക്ഷണത്തിലാണ്. ഏഴാമത്തെ പ്രസവത്തിന് പിന്നാലെയാണ് തൃശൂർ ചാവക്കാട് സ്വദേശി മുഹ്സിന മരിച്ചത്. ഇവരുടെ ആരോഗ്യനില മോശമായിട്ടും ഭർത്താവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി. രണ്ടു ദിവസങ്ങൾക്കു മുൻപ് വീട്ടിലെത്തിയ മുഹ്സിനയുടെ മാതാപിതാക്കൾ ആണ് അവശനിലയിൽ ആയ മകളെ ആശുപത്രിയിൽ എത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...