അടൂര്‍ : എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറിയും ലേബർ ഫെഡ് ചെയർമാനും ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന അഡ്വ. മണ്ണടി അനില്‍ (54) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെ ആയിരുന്നു അന്ത്യം. എം.വി രാഘവനും കെ.ആര്‍ അരവിന്ദാക്ഷനുമൊപ്പം സി.എം.പിയില്‍ ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിരുന്നു. പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും സംസ്ഥാന ഭാരവാഹിയുമായിരുന്നു.
എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി അഡ്വ. മണ്ണടി അനിൽ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment