സാധാരണക്കാരുടെയും കർഷകരുടേയും വിഷയത്തിൽ അടിയന്തിര ഇടപെടൽ വേണം ; വിക്ടർ ടി.തോമസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ലോക്ഡൌൺ കാലത്ത് പല മേഖലകൾക്കും സര്‍ക്കാര്‍  ഇളവുകൾ കൊടുത്തപ്പോൾ കാർഷിക മേഖലയെ തഴഞ്ഞത് കർഷകർക്ക് വലിയ ഇരുട്ടടിയായി. വേനൽമഴയും വന്യജീവി ആക്രമണവും മൂലം വിളകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. വലിയ പ്രതിസന്ധിയിലൂടെയാണ് കര്‍ഷകര്‍  കടന്നുപോകുന്നത്.

കാര്‍ഷിക ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ മാർക്കറ്റുകൾ തുറക്കാത്തത് കർഷക കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്. കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങുന്ന കടകള്‍ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും കോവിഡ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ച് തുറക്കുവാന്‍ അനുവദിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി  ഇടപെടണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. കൃഷി ഭവനുകൾ നേരിട്ട്  കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങി അർഹമായ വില നല്‍കിയാല്‍  കർഷകർ  ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധിവരെ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....