മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ സമയം നീട്ടി ചോദിച്ച് അദാനി ​ഗ്രൂപ്പ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിൽ സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. ലക്നൗ, മംഗളുരു, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനാണ് സമയം നീട്ടി ചോദിച്ചിട്ടുള്ളത്. കൊവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ വ്യോമയാന മേഖല തളർച്ചയിലാണെന്നും ആറ് മാസത്തേക്ക് എങ്കിലും സമയം നീട്ടി നൽകണം എന്നുമാണ് ആവശ്യം. ഇതാവശ്യപ്പെട്ട്‌ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്തയച്ചു. കഴിഞ്ഞ വർഷമാണ് അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലേലത്തിൽ നേടിയത്. തിരുവനന്തപുരം, ജയ്പൂർ വിമാനത്താവളങ്ങളും ലേലത്തിൽ നേടിയിരുന്നു എങ്കിലും വ്യവഹാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കരാറിൽ ഒപ്പ് വെച്ചിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....