കോന്നി : കാലാവസ്ഥാ വ്യതിയാനം മൂലം ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച റെഡ് അലെർട്ട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് തിരിച്ചടിയായി. കഴിഞ്ഞ 31 നാണ് തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിടുന്നത്. എന്നാൽ ഓണ നാളുകളിൽ എല്ലാ വർഷവും നിരവധി ആളുകൾ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നത് വഴി നല്ലൊരു തുക വനം വകുപ്പിന് ലഭിച്ചിരുന്നു. എന്നാൽ റെഡ് അലർട്ട് ദിവസങ്ങൾ നീണ്ടുനിന്നതോടെ ഓണക്കാലത്തെ തിരക്ക് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഇല്ലാതെയായി. മഴ മൂലം കല്ലാറ്റിൽ ജല നിരപ്പ് ഉയർന്നതും കുട്ടവഞ്ചി സവാരിയെ സാരമായി ബാധിച്ചിട്ടുണ്ട്. നദിയിൽ ജല നിരപ്പ് ഉയർന്നാൽ അപകട സാധ്യത വർധിക്കുമെന്നതിനാൽ ആണ് കുട്ടവഞ്ചി സവാരി താത്കാലികമായി നിർത്തി വെച്ചത്.
റെഡ് അലർട്ട് അടവി, കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് തിരിച്ചടിയായി
RECENT NEWS
Advertisment