ദലിത് ചിന്തക രേഖാ രാജിന്റെ നിയമനം റദ്ദാക്കല്‍ ; ഹൈക്കോടതി വിധിക്കെതിരെ എംജി സര്‍വകലാശാല സുപ്രീംകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂദല്‍ഹി : സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായുള്ള ദളിത് ചിന്തക രേഖാരാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയില്‍. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംജി സര്‍വകലാശാലയും രേഖാരാജുമാണ് സുപ്രീംകോടതിയെ സമീപിച്ചിക്കുന്നത്. രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. പിഎച്ച്‌ഡിയുടെ മാര്‍ക്ക് തനിക്ക് നല്‍കിയില്ലെന്നും റിസര്‍ച്ച്‌ പേപ്പറുകള്‍ക്ക് അര്‍ഹതയുള്ളതിലധികം മാര്‍ക്ക് രേഖ രാജിന് നല്‍കിയെന്നും ആരോപിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. തുടര്‍ന്ന് ഹൈക്കോടതി നിയമനം റദ്ദാക്കി. ഇതിനെതിരെയാണ് രേഖരാജും സര്‍വ്വകലാശാലയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

നിയമന വേളയില്‍ പിഎച്ച്‌ഡിക്ക് ലഭിക്കേണ്ട ആറുമാര്‍ക്ക് സെലക്ഷന്‍ കമ്മിറ്റി നിഷ വേലപ്പന്‍ നായര്‍ക്ക് കണക്കാക്കിയിരുന്നില്ല. റിസര്‍ച്ച്‌ പേപ്പറുകള്‍ക്ക് എട്ട് മാര്‍ക്കാണ് രേഖാ രാജിന് നല്‍കിയത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച കോടതി മൂന്നു മാര്‍ക്കിന് മാത്രമേ രേഖ രാജിന് യോഗ്യത ഉള്ളുവെന്ന് കണ്ടെത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. രേഖാ രാജിന് പകരം നിഷ വേലപ്പന്‍ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു. സര്‍വകലാശാല ഈ ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതിനെ തുടര്‍ന്ന് ഇതിനെതിരെ നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഇത് ഓണാവധിക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് സര്‍വകലാശാല സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...