കോന്നി: കോന്നി നിയോജകമണ്ഡലത്തിലെ ഹയര്‍സെക്കന്ററി വിദ്യാലയങ്ങളില്‍ അഡീഷണല്‍ ബാച്ചുകളും 10% മാര്‍ജിന്‍ സീറ്റുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനായി ചിറ്റാര്‍, കോന്നി, കലഞ്ഞുര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ സയന്‍സ് വിഷയത്തിന് അഡീഷണല്‍ ബാച്ചും മണ്ഡലത്തിലെ മറ്റുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി വിദ്യാലയങ്ങളില്‍ 10% മാര്‍ജിന്‍ സീറ്റുകളും ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളിലായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
മലയോര മേഖലയിലെ ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറിക്ക് പ്രവേശനം ലഭ്യമായില്ല എന്നത് സംബന്ധിച്ച് എംഎല്‍എയ്ക്ക് നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിന് പരിഹാരം ആയി കൂടുതല്‍ സീറ്റുകളും അഡീഷണല്‍ ബാച്ചുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിക്ക് എംഎല്‍എ നിവേദനം നല്‍കിയത്.