Wednesday, May 7, 2025 7:24 am

എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ച ; മുന്നണിയോഗത്തിന് ശേഷവും ക​ടു​ത്ത അ​തൃ​പ്​​തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ജി.​പി-ആ​ർ.​എ​സ്.​എ​സ്​ കൂ​ടി​ക്കാ​ഴ്ച ഡി.​ജി.​പി​യു​ടെ പ​രി​ശോ​ധ​ന​ക്ക്​ വി​ട്ട​തി​ൽ എ​ൽ.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​ക​ളി​ൽ ക​ടു​ത്ത അ​തൃ​പ്​​തി. മു​ന്ന​ണി യോ​ഗ​ത്തി​ന്​ ശേ​ഷം സി.​പി.​ഐ പ​ര​സ്യ​മാ​യി നി​ല​പാ​ട്​ ആ​വ​ർ​ത്തി​ച്ചു. സാ​ധാ​ര​ണ എ​ത്ര അ​ഭി​​​പ്രാ​യ ഭി​ന്ന​ത​യു​ള്ള വി​ഷ​യ​ങ്ങ​ളും മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്ത്​ തീ​രു​മാ​ന​ത്തി​ലെ​ത്തി​യാ​ൽ പി​ന്നീ​ട്​ ഘ​ട​ക​ക​ക്ഷി​ക​ൾ പ​ര​സ്യ​പ്ര​സ്​​താ​വ​ന​ക്ക്​ മു​തി​രാ​റി​ല്ല. ഈ ​കീ​ഴ്വ​ഴ​ക്കം മ​റി​ക​ട​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സി.​പി.​ഐ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം തു​റ​ന്ന​ടി​ച്ച​ത്. ‘എ.​ഡി.​ജി.​പി​യെ മാ​റ്റ​ണ​മെ​ന്ന നി​ല​പാ​ടി​ൽ സി.​പി.​ഐ മു​ന്നോ​ട്ടോ പി​ന്നോ​ട്ടോ പോ​യി​ട്ടി​ല്ല. എ.​ഡി.​ജി.​പി സ്ഥാ​ന​ത്ത്​ അ​ജി​ത്​​കു​മാ​ർ തു​ട​രു​ന്ന​തി​ന്‍റെ യു​ക്തി താ​ന​ല്ല പ​റ​​യേ​ണ്ട​​തെ​ന്നു​മാ​യി​രു​ന്നു’ ബി​നോ​യ്​ വി​ശ്വ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ആ​ർ.​എ​സ്.​എ​സി​നെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട്​ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും വി​വാ​ദ കൂ​ടി​ക്കാ​ഴ്​​ച​യി​ലെ കു​റ്റാ​രോ​പി​ത​ൻ എം.​ആ​ർ. അ​ജി​ത്​​കു​മാ​റി​നെ സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ൽ​നി​ന്ന്​ മാ​റ്റി നി​ർ​ത്താ​ൻ പോ​ലും മു​ഖ്യ​മ​ന്ത്രി സ​ന്ന​ദ്ധ​മാ​കാ​ത്ത​താ​ണ്​ ഘ​ട​ക​ക​ക്ഷി​കളെ പ്രകോപിപ്പിക്കുന്നത്. മു​ന്ന​ണി യോ​ഗ​ത്തി​ൽ സി.​പി.​ഐ​യും ആ​ർ.​ജെ.​ഡി​യും ശ​ക്​​ത​മാ​യ വി​യോ​ജി​പ്പ്​ രേ​ഖ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ച​ർ​ച്ച അ​വ​സാ​നി​പ്പി​ച്ച്​ സം​സാ​രി​ച്ച മു​ഖ്യ​മ​​ന്ത്രി​യാ​ണ്​ ഡി.​ജി.​പി​യു​ടെ ​അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ആ​ർ.​എ​സ്.​എ​സ്​ കൂ​ടി​ക്കാ​ഴ്​​ച​യും ഉ​ൾ​പ്പെ​ടു​മെ​ന്ന വി​ചി​ത്ര നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​ത്. ​ഇ​തോ​ടെ ഇ.​പി. ജ​യ​രാ​ജ​ൻ, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത്​ എ​ന്നി​വ​രു​ടെ വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളി​ൽ​നി​ന്ന്​ മ​ല​ക്കം​മ​റി​യേ​ണ്ട നി​സ്സ​ഹാ​യ​ത​യും മു​ന്ന​ണി​ക്കു​ണ്ടാ​യി.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്​ പി​​ന്നാ​ലെ​യു​ള്ള വെ​ളി​​പ്പെ​ടു​ത്ത​ലു​ക​ളു​ടെ സാഹചര്യത്തിലാണ്​ ​ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി​രു​ന്ന ര​ഞ്ജി​ത്തി​​നോ​ട്​ പാ​ർ​ട്ടി രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലെ ചോ​ദ്യ​ത്തി​ന്​ ‘എ​ക്സി​ക്യൂ​ട്ടി​വ്​ ചു​മ​ത​ല വ​ഹി​ക്കു​ന്ന​യാ​ൾ പ​ദ​വി​യി​ൽ തു​ട​ര​വേ അ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ രാ​ജി​വെ​ച്ച​തെ​ന്നു​മാ​യി​രു​ന്നു പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​​ന്‍റെ മ​റു​പ​ടി. അ​ന്വേ​ഷ​ണ​വു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മി​ല്ലാ​ത്ത പ​ദ​വി​യാ​ണ്​ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ന്‍റേ​ത്. അ​ന്വേ​ഷി​ക്കു​ന്ന​ത്​ പോലീ​സും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ സൂ​ക്ഷ്മ​ത​യും രാ​ജി ആ​വ​ശ്യ​പ്പെ​ട​ലും.

എ​ന്നാ​ൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി​ക്കെ​തി​രെ ഇ​ട​ത്​ എം.​എ​ൽ.​എ ഉ​യ​ർ​ത്തി​യ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളി​ൽ പോ​ലീ​സ്​ അ​ന്വേ​ഷി​ക്കു​മ്പോ​ഴാ​ണ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ചു​മ​ത​ല വ​ഹി​ക്കു​ന്ന കു​റ്റാ​രോ​പി​ത​​നെ ചു​മ​ത​ല​യി​ൽ നി​ല​നി​ർ​ത്തി​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ര​ക്ഷാ​ദൗ​ത്യം.ബി.​ജെ.​പി നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​യ​ട​ക്കം കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ ഇ.​പി. ജ​യ​രാ​ജ​നെ മു​ന്ന​ണി ക​ൺ​വീ​ന​ർ സ്ഥാ​ന​ത്ത്​ നീ​ക്കി​യ​തെ​ന്നാ​ണ്​ എം.​വി. ഗോ​വി​ന്ദ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ആ​ർ.​എ​സ്.​എ​സ്​ നേ​താ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ എ.​ഡി.​ജി.​പി​യെ സം​ര​ക്ഷി​ക്കേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ.​പി​യെ മാ​റ്റി​യ​ത്​ ബി.​ജെ.​പി കൂ​ടി​ക്കാ​ഴ്ച​യു​ടെ പേ​രി​ല​ല്ലെ​ന്നും സം​ഘ​ട​ന​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണെ​ന്നും മാ​റ്റി​പ്പ​റ​യു​ക​യാ​ണ്​ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്കിനായി ഉപയോഗിച്ചത് സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളും

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള...

ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിൽ

0
ദില്ലി : പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത്...

നിയന്ത്രണരേഖയിൽ പ്രകോപനവുമായി പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയിൽ പ്രകോപനവുമായി...

ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ ; എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് ലെഫ്

0
ഇസ്ലാമാബാദ് : പഹൽഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച്...