അരവിന്ദ് കെജ്‍രിവാളിന് അടുത്ത എതിരാളി ; സ്‌മൃതി ഇറാനി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസിൽനിന്ന് വൻ തിരിച്ചടിയേറ്റ ബി.ജെ.പി. നേതാവും മുൻകേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക്. ഡൽഹി കേന്ദ്രീകരിച്ച് പ്രാദേശികതലത്തിലാണ് പ്രവർത്തനം തുടങ്ങിയത്. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്‌രിവാളിനുമെതിരേ ശക്തമായ പോർമുഖം തീർക്കുകയെന്നതാണ് ദൗത്യമെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു. അമേഠിയിലെ തോൽവിക്കുശേഷം കുറച്ചുകാലം നിശ്ശബ്ദമായിരുന്ന സ്മൃതി ദക്ഷിണ ഡൽഹിയിൽ പുതിയ വീടെടുത്തത് ഈ ലക്ഷ്യത്തോടെയാണ്. ഈ മാസം രണ്ടിന് തുടങ്ങിയ ബി.ജെ.പി. അംഗത്വപ്രചാരണത്തിൽ അവർ സജീവമായി പങ്കെടുക്കുന്നുണ്ട്.

ഡൽഹിയിൽ 14 ജില്ലകളിൽ ഏഴിടത്ത് സ്മൃതിയുടെ മേൽനോട്ടത്തിലാണ് അംഗത്വപ്രചാരണം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി.ക്കെതിരേ കരുത്തുറ്റ നേതാവിനെ ഉയർത്തിക്കാട്ടി മത്സരത്തിനിറങ്ങണമെന്ന് പാർട്ടിയിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. 2020-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി മത്സരിച്ചത്. 70-ൽ എട്ടുസീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ബാക്കിയുള്ളത് മുഴുവൻ എ.എ.പി സ്വന്തമാക്കി. നേതാവിനെ മുൻനിർത്തി തിരഞ്ഞെടുപ്പു നേരിടാൻ തീരുമാനമായാൽ എം.പി.മാരായ മനോജ് തിവാരി, ബാംസുരി സ്വരാജ്, ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ, പശ്ചിമഡൽഹി മുൻ എം.പി. പർവേഷ് വർമ തുടങ്ങിയ നേതാക്കൾ പരിഗണനയിലെത്താനിടയുണ്ട്. അവർക്കൊപ്പം സ്മൃതി ഇറാനി മുൻനിരയിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...