വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ ഓടുന്ന മെജോമോൻ ബസ്സിലെ കണ്ടക്ടറെയാണ് വിളിച്ചുവരുത്തിയത്. ഇയാൾക്കെതിരെ നാളെ നടപടി ഉണ്ടായേക്കും. ഇയാളുടെ ലൈസൻസ് അടക്കം സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. കണ്ടക്ടർക്ക് പ്രത്യേക പരിശീലനം നൽകാനും നീക്കമുണ്ട്.ബേസിൽ കയറ്റാതിരുന്ന കണ്ടക്ടറോട് കൈകൂപ്പി വിദ്യാർഥികളിൽ ഒരാൾ അപേക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വടക്കാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഭിജിത്ത് ഗുരുവായൂരിനെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. മോട്ടോർ വാഹനവകുപ്പും ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. വടക്കാഞ്ചേരി ക്ലേ ലിയാസ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. തന്നെ കയറ്റാതിരുന്ന ബസ് കണ്ടക്ടർ റോഡ് ദേഷ്യം ഒന്നുമില്ലെന്നും ബസ്സുകാർക്കെതിരെ നടപടി ഒന്നും എടുക്കരുതെന്നുമാണ് ബസ്സിൽ കയറ്റാതിരുന്ന പത്താം ക്ലാസുകാരൻ പ്രതികരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...