മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്‌കെ. യുവാക്കൾ തമ്മിൽ ഇടപഴകുകയാണെങ്കിൽ അത് കൂടുതൽ ഫലംചെയ്യുമെന്നും അദ്ദേഹം ഛത്രപതി സാംഭാജിനഗറിൽ പറഞ്ഞു. രാജ്യത്തെ നൂറിലധികം നഗരങ്ങളിൽനിന്നുള്ള 15-19 പ്രായമുള്ള രണ്ടായിരത്തിലധികം വിദ്യാർഥികളുമായി വ്യാഴാഴ്ച മുംബൈയിലാണ് മോഹൻ ഭാഗവത് സംവദിക്കുക. “വൈകിപ്പോയെങ്കിലും, പുതിയ തലമുറയെ അവഗണിക്കാനോ തള്ളിക്കളയാനോ കഴിയില്ലെന്നും അവരുമായി സംവദിക്കണമെന്നും അവർ മനസ്സിലാക്കി. ഈ യുവാക്കളാണ് രാജ്യത്തിന്റെ ഭാവി. 70-80 വയസ്സുള്ള ആളുകൾ സംസാരിക്കുന്നത് നല്ലതാണ്. എന്നാൽ, പുതുതലമുറയ്ക്ക് അതിൽനിന്ന് എന്ത് ലഭിക്കും? പുതുതലമുറയ്ക്ക് യുവ പ്രാതിനിധ്യം ആവശ്യമാണ്.” -ദീപ്കെ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























