ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി ഇത് നടപ്പാക്കാനാണ് നിലവിലുള്ള നിര്‍ദേശം. മോട്ടോര്‍ വാഹനനിയമ പ്രകാരം ഇന്ത്യയില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. ഇത് എടുക്കാത്തവര്‍ക്കാണ് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഇതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലംപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച നടത്തി പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി കൊണ്ടു വരുന്നത് ആലോചിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ്മ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. വാഹനങ്ങളും ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടും റോഡ് സുരക്ഷയുമായി ചേര്‍ത്ത് വിശാലമായ വിഷയങ്ങളു സുപ്രീംകോടതി പരിഗണിച്ചു ഇന്‍ഷുറന്‍സ് ഇല്ലാത്തയാള്‍ക്ക് അത് എടുക്കുന്നത് വരെ ഇന്ധനം നിഷേധിക്കുന്നത് പരിഗണിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. പുതിയ നിര്‍ദേശത്തിലൂടെ രണ്ട് രീതിയില്‍ ഗുണം ലഭിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു.

ഒന്നാമത്തേത് ഇന്‍ഷുറന്‍സ് എടുക്കാത്ത രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നതാണ്. രണ്ടാമത്തേത് ഇത് വാഹന ഉടമകള്‍ക്ക് ഇന്‍ഷൂറന്‍സ് എടുക്കാന്‍ പ്രേരണ നല്‍കുമെന്നതാണ്. ഇതിനൊപ്പം കാമറകളിലൂടെ ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചറിയാനുള്ള ശ്രമം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദേശമുണ്ട്. എന്‍പിആര്‍ കാമറകളെ വാഹന്‍ പോര്‍ട്ടലുമായി ബന്ധപ്പിച്ച് ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങളെ കണ്ടെത്തി പിഴ ഈടാക്കണമെന്നാണ് കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...