സുഗതന്റെ അവധി അപേക്ഷ : അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ പാസാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. സുഗതന് അനുകൂലമായി നേരത്തെ നൽകിയിരുന്ന കുറിപ്പ് തദ്ദേശസ്വയംഭരണ വകുപ്പ് പിൻവലിച്ച് അവധി അനുവദിക്കരുതെന്ന നിലപാടോടെയുള്ള പുതിയ കുറിപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി. ഇതോടെ അന്തിമ തീരുമാനം ഇനി ആഭ്യന്തര വകുപ്പിന്റെ കൈകളിലാണ്. നേരത്തെ തദ്ദേശ വകുപ്പിന്റെ അനുകൂല കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു സുഗതന്റെ അവധി അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചത്. എന്നാൽ ആ കുറിപ്പ് റദ്ദാക്കിയ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പ് പഴയ ഉത്തരവ് പിൻവലിച്ച് പുതിയ നിർദേശം നൽകേണ്ടിവരും.

ഇതിനിടെ അവധി അപേക്ഷ പാസാക്കിയ തിരുവനന്തപുരം കോർപ്പറേഷന്റെ നടപടിയുടെ നിയമസാധുതയും വീണ്ടും ചർച്ചയാകുകയാണ്. കോർപ്പറേഷൻ കൗൺസിൽ ഭൂരിപക്ഷത്തോടെ അവധി അപേക്ഷ അംഗീകരിച്ചതിനാൽ പിന്നീട് സർക്കാർ കത്തുകൾ പിൻവലിച്ചാലും അത് തീരുമാനത്തെ ബാധിക്കില്ലെന്നാണ് ബിജെപിയുടെ വാദം. അവധി അനുവദിക്കാൻ അടിസ്ഥാനമായിരുന്ന സർക്കാർ നിർദേശങ്ങൾ തന്നെ റദ്ദാക്കിയതിനാൽ വിഷയം വീണ്ടും കൗൺസിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവരേണ്ട സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. തെറ്റായ നടപടിക്രമങ്ങൾ പാലിച്ചാണ് അവധി അപേക്ഷ അംഗീകരിച്ചതെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...