സിപി ജോണിന്റെ അധിക്ഷേപ പരാമർശം : കോൺഗ്രസിലും അമർഷം ; പ്രതിഷേധം തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത മന്ത്രി സിപി ജോണിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധം തുടരുന്നു. കേരളത്തിലെ സ്ത്രീകളെയാകെ സി പി ജോൺ അപമാനിച്ചു എന്നാണ് ഇടതുമുന്നണിയുടെയും ബിജെപിയുടെയും വിമർശനം. മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികളും നടന്നു. കോൺഗ്രസിലും മന്ത്രിയുടെ പരാമർശത്തിൽ അമർഷം പുകയുന്നുണ്ട്. ഇന്നത്തെ മന്ത്രിസഭായോഗത്തിലും ഇക്കാര്യം ചർച്ചയായേക്കും. പരാമർശം തള്ളി കോൺഗ്രസ് മന്ത്രിമാർ രംഗത്തെത്തിയിരുന്നു. വൻ ഫീസ് നൽകി മക്കളെ പഠിപ്പിക്കുന്നവർ സൗജന്യ യാത്രയ്ക്കായി ബസിൽ തള്ളിക്കയറുന്നുവെന്നായിരുന്നു അധിക്ഷേപം.

മന്ത്രിയുടേത് നാക്കുപിഴയല്ലെന്നും വ്യക്തമായത് യുഡിഎഫ് സർക്കാരിന്റെ നയസമീപനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ശാക്തീകരിച്ച മലയാളി സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. പ്രകടന പത്രികയിലെ ഗ്യാരൻറികളിൽ ഒന്ന് പ്രാവർത്തികമാക്കിയെന്ന് സർക്കാർ ഊറ്റം കൊളളുമ്പോഴാണ് മന്ത്രിയുടെ വിവാദ പരാമർശം. പദ്ധതി ഉപയോഗപ്പെടുത്തുന്നവരെ കുറിച്ചുളള മന്ത്രിയുടെ മനോഭാവം വ്യക്തമാക്കുന്ന പ്രതികരണം വലിയ വിമർശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അധിക്ഷേപ പരാമർശം വിവാദമായിട്ടും തെറ്റ് മനസിലാക്കാതെ മന്ത്രി നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...