ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ജില്ലാ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ നിർദ്ദേശാനുസരണം ജില്ലയിലെ വിവിധ സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം റാലികൾ ഫുട്ബോൾ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. പന്തളം ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെയും നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. തണ്ണിത്തോട് ജനമൈത്രി പോലീസിന്റെയും സ്റ്റുഡൻസ് പോലീസിന്റെയും ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവയുടെയും സഹകരണത്തോടെ മുന്നൂറോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കാവിൽ ജംഗ്ഷൻ മുതൽ തണ്ണിത്തോട് മൂഴി വരെ ലഹരി വിരുദ്ധ റാലി നടത്തി.

കൂടൽ ജനമൈത്രി പോലീസിന്റെയും സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെയും നേതൃത്വത്തിൽ മാങ്കോട് ഗവൺമെന്റ് സ്കൂളിൽ ലഹരി വിരുദ്ധ സന്ദേശവുമായി ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. കർശനമായ പരിശോധനകളും നിയമ നടപടികളും തുടരുന്നതിനിടെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും അതിനായി ഇത്തരം പ്രചാരണ പരിപാടികൾ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ തുടർന്നും സംഘടിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...