അദാനി ഓഹരി നിക്ഷേപകരെ വഞ്ചിച്ചു ; വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് എത്തുമ്പോള്‍ അദാനി ഗ്രൂപ്പ് വമ്പന്‍ പ്രതിസന്ധിയില്‍. ഇതിനെ മറികടക്കാനുള്ള നീക്കം അദാനിയും തുടങ്ങി. ഇനിയുള്ള ദിവസങ്ങള്‍ അദാനിക്ക് നിര്‍ണ്ണായകമാണ്. ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരിവില ബുധനാഴ്ച കൂപ്പുകുത്തിയിരുന്നു. അഞ്ചു ശതമാനം മുതല്‍ പത്തു ശതമാനം വരെയാണ് ഇടിവ്.

ഇടിവ് തുടര്‍ന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ പോലും അത് ബാധിക്കും. തിരുവനന്തപുരം എയര്‍പോര്‍ട്ടും വിഴിഞ്ഞം തുറമുഖവും അദാനി ഗ്രൂപ്പിന്റെ ചുമതലയാണ്. ഇവിടെ രണ്ടും വലിയ നിക്ഷേപം കൊണ്ടു വരുമെന്നാണ് അദാനി പറയുന്നത്. അതുകൊണ്ട് തന്നെ അദാനി ഗ്രൂപ്പിനുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ ഈ പദ്ധതികളേയും ബാധിക്കും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. 61 ശതമാനം മാത്രമാണ് പണി പൂര്‍ത്തിയായത്. അതിവേഗം മുമ്‌ബോട്ട് കൊണ്ടു പോകുമെന്ന് പറയുമ്പോഴാണ് അദാനിയെ വെട്ടിലാക്കുന്ന ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് എത്തുന്നത്. ഇത് തിരുവനന്തപുരത്തെ വികസന സ്വപ്നങ്ങളേയും ബാധിച്ചേക്കും.

അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോഓണ്‍ പബ്ലിക് ഓഫര്‍ വെള്ളിയാഴ്ച തുടങ്ങാനിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. കമ്പനിയുടെ അക്കൗണ്ടിങ്ങിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം. അദാനി എന്റര്‍പ്രൈസസിന് എട്ടു വര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. ഇതില്‍ വസ്തുതകളുമുണ്ട്. പുറത്തു പോയ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ അത് വലിയ പ്രതിസന്ധിയായി മാറും.ഹിന്‍ഡെന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളുടെ വസ്തുതകള്‍ അറിയാനായി ഒരിക്കല്‍പ്പോലും ഹിന്‍ഡെന്‍ബര്‍ഗിന്റെ പ്രതിനിധികള്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടില്ല. ഇത് ദുരുദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയതാണെന്നും വിശദീകരിച്ചു. അപ്പോഴും ആ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അക്കൗണ്ടിങ്ങില്‍ ക്രമക്കേടെന്ന് ആരോപണം ഓഹരികള്‍ കൂപ്പുകുത്തുന്നതിന് കാരണമായതും തിരിച്ചടിയാണ്. ഇതോടെ അദാനി ലോകകോടീശ്വര പട്ടികയില്‍ നാലാമതായി എന്നതും ശ്രദ്ധേയമാണ്.

വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമത്വം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്ബനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞുവെക്കുന്നു. മൗറീഷ്യസ്, യു.എ.ഇ., കരീബിയന്‍ മേഖലയിലെ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമത്വം നടത്തുന്നതെന്നാണ് ആരോപണം. ഈ ആരോപണങ്ങളില്‍ അന്വേഷണം വരികയും സത്യമാണെന്ന് തെളിയുകയും ചെയ്താല്‍ അത് ഗുരുതര നിയമ പ്രശ്നങ്ങളുമാകും.

ലിസ്റ്റ് ചെയ്ത കമ്ബനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതോടെ ഗൗതം അദാനിയുടെ സമ്ബത്തില്‍ വലിയ ഇടിവുരേഖപ്പെടുത്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കു വീണു. നേരത്തേ 15,280 കോടി ഡോളറിന്റെ ആസ്തിയാണുണ്ടായിരുന്നത് ഇപ്പോള്‍ 11,900 കോടി ഡോളര്‍ മാത്രമാണ്. 3,380 കോടി ഡോളറിന്റെ കുറവാണ് ഏതാനും ദിവസംകൊണ്ട് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മാത്രം ഏകദേശം 590 കോടി ഡോളറിന്റെ ഇടിവു രേഖപ്പെടുത്തി. ഇങ്ങനെ ആസ്തി ഇടിയുന്നത് അദാനിയുടെ നിലവിലെ പ്രവര്‍ത്തനങ്ങളേയും ബാധിക്കും.

ഓഹരി വിപണിയില്‍ അനര്‍ഹമായ നേട്ടംകൊയ്യാന്‍ അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കുറ്റപ്പെടുത്തുന്നത്. യഥാര്‍ഥ മൂല്യത്തിന്റെ 85 ശതമാനംവരെ ഒഹരിവില പെരുപ്പിച്ചുകാട്ടിയെന്നും അദാനിയുടെ നിരവധി കമ്പനികളുടെ പ്രകടനം ഇടിയുകയാണെന്നും ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്. രണ്ടുവര്‍ഷം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവര്‍ ദീര്‍ഘകാലമായി ഓഹരികളില്‍ കൃത്രിമം കാണിക്കുകയും കണക്കുകളില്‍ തട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓഹരികള്‍ പണയംവച്ച് ഗ്രൂപ്പ് വന്‍തോതില്‍ കടം വാങ്ങിയിട്ടുണ്ടെന്നും രണ്ടുവര്‍ഷത്തെ അന്വേഷണങ്ങളുടെയും ഗ്രൂപ്പിന്റെ മുന്‍ എക്സിക്യൂട്ടീവുകള്‍ അടക്കമുള്ള പലരുമായും സംസാരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ 46,000 കോടി രൂപയോളമാണ് അദാനിക്ക് ഓഹരിവിപണിയില്‍ നഷ്ടമായത്. റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ഗ്രൂപ്പ് അവകാശപ്പെട്ടെങ്കിലും അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് കമ്പനിയായ എസിസി 7.11 ശതമാനവും അംബുജ സിമന്റ് 7.71 ശതമാനവും നഷ്ടം നേരിട്ടു. അദാനി പോര്‍ട്സ് 6.30 ശതമാനവും അദാനി ട്രാന്‍സ്മിഷന്‍ 8.06 ശതമാനവും അദാനി പവര്‍ 4.99 ശതമാനവും നഷ്ടം രേഖപ്പെടുത്തി എന്നത് യാഥാര്‍ത്യമാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...