പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലേ? ഈടാക്കുന്നത് 1,100 രൂപ വീതം ; ആധാർ അപ്ഡേഷനും നൽകണം പണം

For full experience, Download our mobile application:
Get it on Google Play

പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി 2023 ജൂൺ 30 വരെയാണെന്നായിരുന്നു സ‍ർക്കാർ പ്രഖ്യാപനം. എന്നാൽ പിഴത്തുകയടച്ച് ഇപ്പോളും ലിങ്കിങ് പൂർത്തിയാക്കാൻ ആകും. ലിങ്കിങ്ങിനായി ഇപ്പോൾ ഈടാക്കുന്നത് ഏകദേശം 1100 രൂപയാണ്. സർക്കാർ ഫീസായി 1000 രൂപ ഈടാക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന നിരക്ക് 50 രൂപ മുതൽ 100 രൂപ വരെയാണ്. വിവിധ കാരണങ്ങൾക്കൊണ്ട് ലിങ്കിങ് പൂർത്തിയാക്കാൻ കഴിയാതിരുന്നവ‍രും പാൻ കാർഡുടമകളായ പ്രവാസികളും എല്ലാം ലിങ്കിങ് പൂർത്തിയാക്കാൻ ഈ തുക നൽകേണ്ട അവസ്ഥയാണ്. പാൻ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി 2023 ജൂൺ 30 വരെയാണെന്നായിരുന്നു സ‍ർക്കാർ പ്രഖ്യാപനം. എന്നാൽ പിഴത്തുകയടച്ച് ഇപ്പോളും ലിങ്കിങ് പൂർത്തിയാക്കാൻ ആകും. ലിങ്കിങ്ങിനായി ഇപ്പോൾ ഈടാക്കുന്നത് ഏകദേശം 1100 രൂപയാണ്. സർക്കാർ ഫീസായി 1000 രൂപ ഈടാക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന നിരക്ക് 50 രൂപ മുതൽ 100 രൂപ വരെയാണ്. വിവിധ കാരണങ്ങൾക്കൊണ്ട് ലിങ്കിങ് പൂർത്തിയാക്കാൻ കഴിയാതിരുന്നവ‍രും പാൻ കാർഡുടമകളായ പ്രവാസികളും എല്ലാം ലിങ്കിങ് പൂർത്തിയാക്കാൻ ഈ തുക നൽകേണ്ട അവസ്ഥയാണ്.

ഓൺലൈനിലൂടെ പണം ലാഭിക്കാം
പാൻ ആധാർ ലിങ്കിങ് ഓൺലൈനിലൂടെ സ്വയം ചെയ്യുകയാണെങ്കിൽ 1000 രൂപ ലേറ്റ് ഫീസ് മാത്രം നൽകിയാൽ മതിയാകും. അതുപോലെ ഡിസംബർ 15 വരെ ഓൺലൈനായി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ ഫീസ് ഈടാക്കില്ല. ഇതിന് ശേഷം ഓൺലൈനായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ പോലും പിഴ തുക നൽകേണ്ടി വന്നേക്കും. അതേസമയം രാജ്യത്ത് ഭൂരിഭാഗം പേർക്കും ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അറിയില്ലെന്നത് വെല്ലുവിളിയാണ്. അതുപോലെ പ്രായമായവർക്കും ഇത്തരം നടപടിക്രമങ്ങൾക്ക് സഹായം കൂടിയേ തീരൂ. ഈ സാഹചര്യത്തിൽ ഇളവുകളില്ലാതെ വൻതുക എല്ലാ വിഭാഗത്തിലുള്ളവരിൽ നിന്നും ലേറ്റ് ഫീസായി ഈടാക്കുന്നത് ശരിയല്ലെന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...