അടിമാലി : യുവാവിനെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാജാക്കാട് മമ്മട്ടിക്കാനം കച്ചേരി പറമ്പില്‍ ജോസിന്‍റെ മകന്‍ ഡയാേണ്‍ സി. ജോസിനെയാണ് (22) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സമീപത്തെ ഏലതോട്ടത്തില്‍ ഏലക്കായ് എടുക്കുന്ന ജോലിയ്ക്ക് പോയി മടങ്ങിയെത്തിയ അമ്മയാണ് കണ്ടത്.
അമ്മയും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ രാജാക്കാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് മുമ്പേ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജാക്കാട് പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. അമ്മ: റെജി, സഹോദരന്‍: ഡിക്സണ്‍.