തിരുവനന്തപുരം : കടകളില്‍ പ്രവേശിക്കാന്‍ പുതിയ കോവിഡ് മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍. കടകളിലെ ജോലിക്കാര്‍ക്കും സാധനം വാങ്ങാന്‍ എത്തുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നു വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശനം. ഇവര്‍ ഒരു ഡോസ് വാക്സിന് എങ്കിലും എടുത്തവരാകണം. അല്ലെങ്കില്‍ ഒരു തവണയെങ്കിലും കോവിഡ് വന്നു പൂര്‍ണമായി ഭേദമായവരാകണം.
അല്ലെങ്കില്‍ സമീപ സമയത്ത് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം എന്നതാണ് പുതിയ നിബന്ധന. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെയാണ് കടകള്‍ തുറക്കാനാകുക. ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, ഓഫിസുകള്‍ എന്നിവിടങ്ങളിലും നിബന്ധന ബാധകമാണ്. വ്യവസായസ്ഥാപനങ്ങളിലും തുറസായ ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാകും.
പുതിയ നിബന്ധനകള്‍ വ്യാപാരികളെ ഒതുക്കാനാണെന്ന് വ്യക്തമാണ്. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുവാനോ അവര്‍ക്ക് നേരത്തെ കോവിഡ് വന്നുപോയതാണെന്ന് കണ്ടുപിടിക്കുവാനോ വ്യാപാരികള്‍ക്ക് കഴിയില്ല. ഉദ്യോഗസ്ഥരുടെ തെറ്റായ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.