ചെന്നൈ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവെച്ച് കൊന്ന കേസില്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ പിടിയില്‍. 15 വയസുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തമിഴ്നാട് വില്ലുപുരത്താണ് ദാരുണ സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുട്ടിയുടെ അച്ഛനുമായുള്ള കുടുംബ പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. മുരുകന്‍ എന്നയാളും സഹായിയും ചേര്‍ന്നാണ് കുട്ടിയെ വീട്ടില്‍ക്കയറി തീക്കൊളുത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജയശ്രീയാണ് കൊല്ലപ്പെട്ടത്.
15 വയസുകാരിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് കൊന്നു ; അണ്ണാ ഡിഎംകെ നേതാക്കള്‍ പിടിയില്‍
RECENT NEWS
Advertisment