കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മേയ് 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (11) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ആരും ഐസൊലേഷനില്‍ ഇല്ല.
ജില്ലയില്‍ ഒന്‍പതു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ ആരേയും രോഗബാധിതരായി ഇതുവരെ കണ്ടെത്തിയിട്ടില്ല.  ഇന്ന് പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആരേയും ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല. രോഗബാധ പൂര്‍ണമായും ഭേദമായ 17 പേര്‍ ഉള്‍പ്പെടെ ആകെ 190 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആരും നിലവില്‍ നിരീക്ഷണത്തില്‍ ഇല്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 929 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 89 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 216 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 22 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 1018 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 43 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ ആകെ 333 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  51 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 4655 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  48 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 4389 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 79 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 15 സ്ഥലങ്ങളിലായി 150 ടീമുകള്‍ ഇന്ന് ആകെ 8293 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയ പത്തനംതിട്ട ജില്ലക്കാരായ 26 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് റഫര്‍ ചെയ്തു. ആകെ 7911 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 30 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 11 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ ഒന്‍പത് എണ്ണം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടവയും രണ്ട് എണ്ണം നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും ആയിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് 10 കോളുകള്‍ ലഭിച്ചു. ഇവയില്‍ അഞ്ചു കോളുകള്‍ നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടവയും, അഞ്ചു കോളുകള്‍ തിരികെ പോകുന്നതുമായി ബന്ധപ്പെട്ടവയും ആയിരുന്നു. 42 പേര്‍ ഇന്ന് തിരിച്ചുപോകുന്നതിന് സൗകര്യം ഒരുക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 443 കോളുകള്‍ നടത്തുകയും  23 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് രണ്ടു സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. ഒരു ഡോക്ടര്‍, 13 നഴ്‌സുമാരും, 17 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 31 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. ഇതുവരെ 612 ഡോക്ടര്‍മാര്‍ക്കും, 1501 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3608 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പിപിഇ പരിശീലനവും, 250 ഡോക്ടര്‍മാര്‍ക്കും, 374 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐസിയു/വെന്റിലേറ്റര്‍ പരിശീലനവും 13 ഡോക്ടര്‍മാരും, 29 നഴ്‌സുമാരും, മൂന്നു ഫാര്‍മസിസ്റ്റ്, 25 അറ്റന്‍ഡര്‍മാര്‍ 112 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ ആകെ 182 പേര്‍ക്ക് സിസിസി/സിഎഫ്എല്‍ടിസി പരിശീലനവും നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...