ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

For full experience, Download our mobile application:
Get it on Google Play

റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ വേട്ടപ്പരുന്തിന് ലഭിച്ചത് 13 ലക്ഷം സൗദി റിയാൽ. ഈ വർഷത്തെ ലേലത്തിലെ ഏറ്റവും വിലയേറിയ വേട്ടപ്പരുന്തായി മാറിയ ‘മത്‌ലൂഥ് ഗൈർ’ (സൂപ്പർ വൈറ്റ്) ഇനത്തിലുള്ള കുഞ്ഞുപരുന്തിനാണ് വൻതുക ലഭിച്ചത്. റിയാദിന് വടക്കുള്ള മൽഹമിലെ സൗദി ഫാൽക്കൺ ക്ലബ്ബ് ആസ്ഥാനത്ത് നടന്ന ലേലത്തിന്റെ ഏഴാം രാത്രിയിലായിരുന്നു ശ്രദ്ധേയമായ വിൽപ്പന. കനേഡിയൻ പ്രജനന ഫാമിൽനിന്നുള്ള രണ്ട് വേട്ടപ്പരുന്തുകളാണ് അന്നത്തെ ലേലത്തിൽ ആകെ 14.5 ലക്ഷം റിയാൽ നേടിയത്. ‘ഗൈർ പ്യുവർ’ ഇനത്തിലുള്ള കുഞ്ഞുപരുന്തിനായിരുന്നു ആദ്യം ലേലം വിളിച്ചത്. 40,000 റിയാലിൽ ആരംഭിച്ച ലേലം ഒടുവിൽ ഒന്നര ലക്ഷം റിയാലിലാണ് അവസാനിച്ചത്.

പിന്നാലെ എത്തിയ ‘മത്‌ലൂഥ് ഗൈർ’ കുഞ്ഞുപരുന്തിനായി വാങ്ങലുകാർക്കിടയിൽ കടുത്ത മത്സരമാണ് നടന്നത്. രണ്ട് ലക്ഷം റിയാലിൽ തുടങ്ങിയ ലേലവിളി അതിവേഗം ഉയർന്ന് 13 ലക്ഷം റിയാലിലെത്തി. ഇതോടെ അന്താരാഷ്ട്ര ഫാൽക്കൺ ലേല ചരിത്രത്തിൽ ഏറ്റവും ഉയർന്ന വില ലഭിച്ച രണ്ടാമത്തെ വേട്ടപ്പരുന്തായി ഇത് മാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....