ഓണക്കച്ചവടത്തിനിടയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: മുൻവൈരാഗ്യത്തിന്റെ പേരിൽ ഓണക്കാലത്ത് കച്ചവടത്തിനെത്തിയ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി ജോസഫ് (70) ആണ് ഹിൽപാലസ് പോലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി പ്രിൻസ് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൃപ്പൂണിത്തുറ അത്തം നഗറിൽ കളിപ്പാട്ടക്കച്ചവടത്തിനായി എത്തിയതായിരുന്നു പ്രിൻസ്. കുറ്റിമുല്ല പൂക്കൾ വിൽക്കാനെത്തിയ ജോസഫ് സ്റ്റാച്യൂ ജംഗ്ഷന് സമീപമുള്ള കൃഷ്ണ ഗ്ലാസ് ഹൗസിന് മുൻവശത്തുവെച്ച് പ്രിൻസിനെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ മരട് പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ സഹായത്തോടെ ഹിൽപാലസ് പോലീസാണ് പ്രതിയായ ജോസഫിനെ പിടികൂടിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...

ഹാൾ ബുക്കിംഗ് അവസാന നിമിഷം റദ്ദാക്കി; കൊൽക്കത്തയിലെ സി.ജെ.പി പരിപാടി മാറ്റിവെച്ചത് ബി.ജെ.പി ഭീഷണി...

0
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം...