അടൂര്‍ : അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാതാപിതാക്കള്‍ക്ക് പിന്നാലെ മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63), മകൻ നിഖിൽ രാജ്(32) എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളേജില്‍ വെച്ചാണ് മരിച്ചത്.
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍നിന്നു വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 6.30-ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.