പ്രതിയും സംഘവും തട്ടിക്കൊണ്ടുപോയ പീഡനക്കേസിലെ ഇരയായ 11കാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്ട് പ്രതിയും സംഘവും തട്ടിക്കൊണ്ടുപോയ പീഡനക്കേസിലെ ഇരയായ 11കാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സുരഷ പരിഗണിച്ചാണ് കുഞ്ഞിനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കസ്റ്റഡിയിലെടുത്ത അച്ഛനേയും അമ്മയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ സംരക്ഷണചുമതലയുളള മുത്തശ്ശി നല്‍കിയ പരാതിയിലാണ് നടപടി.

കേസില്‍ വിചാരണ തുടങ്ങാനിരിക്കേ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ചെറിയച്ചനും, മാതാപിതാക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. ഗുരുവായൂരില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വനിതാ പോലിസിന്റെ സാന്നിധ്യത്തില്‍ രാത്രിയോടെ പാലക്കാടെത്തിച്ച്‌ കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റിക്ക് മുന്‍പാകെ കുട്ടിയെ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. പെണ്‍കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് ഇനി ജുവനൈല്‍ ഹോമില്‍ കുട്ടിയെ താമസിപ്പിക്കാനാണ് സാധ്യത.

കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി മുത്തശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ പ്രതിയായ ചെറിയച്ഛനും, കുട്ടിയുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോവുകയായിരുന്നെന്ന് മുത്തശി പോലിസില്‍ പരാതി നല്‍കിയിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ ശ്രമിച്ച മുത്തശിയെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മര്‍ദ്ദിച്ചു.

വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ശ്രമിച്ചതായും മുത്തശി പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോക്‌സോ കേസ് പ്രതിയായ ചെറിയച്ഛന്‍ ഉള്‍പ്പെടെ ആറുപേരെ പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.16നാണ് പോക്‌സോ കേസില്‍ പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...