തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീട്ടിൽ ചോളമണ്ഡലം ഫിനാൻസ് സ്പ്രേ പെയിന്റ് അടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ക്രൂരത. മൂന്നുമാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വീട്ടിൽ സ്പ്രേ പെയിന്റ് അടിച്ചു. ചോളമണ്ഡലം ഫിനാൻസ് ആണ് തിരുവനന്തപുരം ആണ്ടൂർ കോണത്ത് ഈ ക്രൂരത ചെയ്തത്. കൊവിഡിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് മൂന്നുമാസം തിരിച്ചടവ് മുടങ്ങിയത്. ഗോപൻ, നാഗസുബ്രഹ്മണ്യം എന്നിവർ എത്തിയാണ് സ്പ്രേ പെയിന്റടിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു. 27 ലക്ഷം രൂപയാണ് അണ്ടൂർകോണത്തെ ഹജിത്ത് കുമാർ വായ്പ എടുത്തത്. 16 ശതമാനമാണ് പലിശ നിരക്ക്. മുടങ്ങിയ തവണ തിരിച്ചടച്ചാലും പെയിന്റ് മായിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഇതോടെ പണമടക്കുന്നില്ലെന്ന് ഹജിത്ത് തീരുമാനിക്കുകയായിരുന്നു.

നേരത്തെ കൊല്ലത്തും സമാനമായ രീതിയിൽ വീട്ടിൽ സ്പ്രേ പെയിന്റ് അടിച്ചിരുന്നു. ഏജൻസിക്ക് വന്ന വീഴ്ച ആണെന്നായിരുന്നു അന്ന് ധനകാര്യ സ്ഥാപനത്തിന്റെ പ്രതികരണം. ചില ജീവനക്കാരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ഞെട്ടൽ ഉണ്ടാക്കി. പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി അന്ന് വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.

എന്നാല്‍, കൊല്ലം ചവറയിലെ വീട്ടിൽ സ്പ്രേ പെയിന്റ് അടിച്ച സംഭവത്തില്‍ പ്രതികരിച്ച കുടുംബങ്ങൾക്കെതിരെ പ്രതികാര നടപടി എന്നു പരാതി ഉയരുന്നുണ്ട്. ചെക്കുകൾ മടങ്ങിയെന്നാരോപിച്ച് വായ്പ്പ എടുത്തവർക്ക് ചോളമണ്ഡലം ഫിനാൻസ് എന്ന സ്ഥാപനം നോട്ടീസയച്ചു. പലതവണ ചർച്ചക്ക് വിളിച്ചിട്ടും ധനകാര്യ സ്ഥാപനം അപമാനിച്ചെന്നാണ് കുടുംബങ്ങളുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...