അടൂര്‍ : സൗജന്യ കിറ്റിന്റെ അടൂര്‍ നിയോജക മണ്ഡലതല വിതരണം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. അടൂര്‍ മണ്ഡലത്തിലെ അന്നയോജന അന്ത്യയോജന വിഭാഗത്തിലെ 5317 കാര്‍ഡുടമകള്‍ക്കാണ് ആദ്യം കിറ്റ് വിതരണം ചെയ്യുന്നത്. മറ്റുള്ളവ വിഭാഗങ്ങള്‍ക്കും സൗജന്യ കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. മുണ്ടപ്പള്ളി റേഷന്‍ കടയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി. മുരുകേശ്, എ.പി.ജയന്‍, മുണ്ടപ്പള്ളി തോമസ്, സപ്ലൈ ഓഫീസര്‍ അനില്‍, സപ്ലൈകോ അസി: മാനേജര്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
അടൂരില്‍ സൗജന്യ കിറ്റ് വിതരണം ആരംഭിച്ചു
RECENT NEWS
Advertisment