അടൂര്‍ : അടൂര്‍ ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍ മാറി പഴയ കോടതിയുടെ സ്ഥലത്താണ് 10 കോടി രൂപാ ഗവണ്‍മെന്റ് ഫണ്ടില്‍ കോടതി സമുച്ചയം ഉയരുന്നത്. നാല് നിലകളിലായാണ് ഇപ്പോള്‍ നിര്‍മാണം നടക്കുക. ആറ് നില കെട്ടിടത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
മണ്ണടിയില്‍ വേലുത്തമ്പി ദളവ സ്മാരത്തോടനുബന്ധിച്ച് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപാ ചിലവില്‍ ലൈബ്രറി കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലാണ്.
സംസ്ഥാനസര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് രുചികരവും ഗുണമേന്‍മയുള്ളതുമായ ഉച്ചഭക്ഷണം സാധാരണക്കാരന് ലഭിക്കുന്ന എട്ട് ജനകീയ ഹോട്ടലുകളാണ് അടൂര്‍ നിയോജക മണ്ഡലത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്. വെറ്ററിനറി വകുപ്പുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് വെറ്ററിനറി പോളിക്ലിനിക്കുകളാണ് അടൂര്‍, കൊടുമണ്‍ എന്നിവിടങ്ങളിലായി ഒരുക്കിയിട്ടുള്ളത്.