അടൂരില്‍ 10 കോടി രൂപ ചിലവില്‍ കോടതി സമുച്ചയം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍ മാറി പഴയ കോടതിയുടെ സ്ഥലത്താണ് 10 കോടി രൂപാ ഗവണ്‍മെന്റ് ഫണ്ടില്‍ കോടതി സമുച്ചയം ഉയരുന്നത്. നാല് നിലകളിലായാണ് ഇപ്പോള്‍ നിര്‍മാണം നടക്കുക. ആറ് നില കെട്ടിടത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

മണ്ണടിയില്‍ വേലുത്തമ്പി ദളവ സ്മാരത്തോടനുബന്ധിച്ച് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപാ ചിലവില്‍ ലൈബ്രറി കെട്ടിടത്തിന്റെ പണി അവസാന ഘട്ടത്തിലാണ്.

സംസ്ഥാനസര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് രുചികരവും ഗുണമേന്‍മയുള്ളതുമായ ഉച്ചഭക്ഷണം സാധാരണക്കാരന് ലഭിക്കുന്ന എട്ട് ജനകീയ ഹോട്ടലുകളാണ് അടൂര്‍ നിയോജക മണ്ഡലത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ളത്. വെറ്ററിനറി വകുപ്പുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് വെറ്ററിനറി പോളിക്ലിനിക്കുകളാണ് അടൂര്‍, കൊടുമണ്‍ എന്നിവിടങ്ങളിലായി ഒരുക്കിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...