Friday, May 16, 2025 4:11 pm

അടൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ കൈക്കൂലി വിവാദം ; വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകും – ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ശസ്ത്രക്രിയക്കായി കൈക്കൂലി ആവശ്യപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഫോണ്‍ സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പുമായി ഒരു വനിത പരാതിപ്പെട്ട വിഷയത്തിന്മേല്‍ അടിയന്തരമായ വിശദ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജുമായി ചര്‍ച്ച നടത്തി. പ്രതിദിനം രണ്ടായിരത്തോളം രോഗികള്‍ അടൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടുന്നുണ്ട്. എംസി റോഡില്‍ ഏനാത്ത് മുതല്‍ പന്തളം വരെയുള്ള ഭാഗങ്ങളിലും അനുബന്ധ റോഡുകളിലും നടക്കുന്ന വിവിധ ആക്‌സിഡന്റുകളില്‍പ്പെടുന്ന രോഗികള്‍ക്കും ആശ്രയകേന്ദ്രമാണ് ഈ ആതുരാലയം. ആരോഗ്യരംഗത്ത് കേരള സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ മികച്ച നിലവാരത്തിലെത്തിക്കുവാന്‍ കഴിഞ്ഞു എന്നിരിക്കെ അടൂര്‍ ജനറല്‍ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ പൊതുആരോഗ്യ കേന്ദ്രങ്ങളില്‍ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവണതകള്‍ ചില ഉദ്യോഗസ്ഥരില്‍ ഉണ്ടാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് വകുപ്പുതല അന്വേഷണവും നടപടികളും അടിയന്തിരമായി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കും

0
മുതുകുളം : ആറാട്ടുപുഴ വലിയഴീക്കൽ പാലത്തിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന...

നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികൾ പിടിച്ചെടുത്തു

0
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ കറൻസികൾ...

കർഷക കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാരിൻ്റെ കാർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്...