അടൂർ : അടൂര്‍ കിളിവയൽ ഓഡിറ്റോറിയത്തിന് മുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രിക പുതുശേരി ഭാഗം രാമചന്ദ്രൻ പിള്ളയുടെ മകൾ നിഷ ആർ (36) മരിച്ചു. പന്തളം എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്സിംഗ് ട്യൂട്ടർ ആണ്.
ബസിനെ ഓവർ ടേക്ക് ചെയ്തു വന്ന റിക്സ് കാറാണ് നിഷയെ ഇടിച്ചത്. അപകടം നടന്നിട്ടും നിർത്താതെപോയ കാർ ഏനാത്ത് പോലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. കാർ ഓടിച്ചിരുന്ന പത്തനംതിട്ട ആനപ്പാറ സ്വദേശിയായ അനീഷ് ബാബുവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു . 304 A പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് . നിഷയുടെ മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റി