പത്തനംതിട്ടയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 03

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  1)  ജൂണ്‍ 18ന് മധ്യപ്രദേശില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 63 വയസുകാരന്‍,  2)  ജൂണ്‍ 20ന് കുവൈറ്റില്‍ നിന്നും എത്തിയ പ്രമാടം  ളാക്കൂര്‍ സ്വദേശിയായ 42 വയസുകാരന്‍,  3)  ജൂണ്‍ 14ന് സൗദിയില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശിയായ 44 വയസുകാരന്‍,  4)  ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 19 വയസുകാരി,   5)  ജൂണ്‍ 19 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിനിയായ 33 വയസുകാരി എന്നിവര്‍ക്കാണ് ഇന്ന്  രോഗം സ്ഥിരീകരിച്ചത്.  6, 7)  ദമാമില്‍ നിന്നും വന്ന പന്തളം സ്വദേശിയായ 31 വയസുകാരന്‍ തിരുവനന്തപുരത്തും  സൗദിയില്‍ നിന്നും വന്ന ആറന്മുള സ്വദേശിയായ 54 വയസുകാരന്‍ മഞ്ചേരിയിലും ചികിത്സയിലാണ്. ഇവര്‍ പത്തനംതിട്ട ജില്ലയില്‍ എത്തിയിട്ടില്ല.

ജില്ലയില്‍ ഇതുവരെ ആകെ 330 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.  ഇന്ന് ജില്ലയില്‍ 20 പേര്‍ രോഗമുക്തരായി.  ആകെ രോഗമുക്തരായവരുടെ എണ്ണം 159 ആണ്.
നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 170 പേര്‍ രോഗികളായിട്ടുണ്ട്.  ഇതില്‍ 160 പേര്‍ ജില്ലയിലും 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.  ഇതു കൂടാതെ ആലപ്പുഴ ജില്ലയില്‍ നിന്നുമുളള ഒരാള്‍ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 73 പേരും  കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും  റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 63 പേരും  പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 26 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 184 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി 10 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 139 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2528 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2728 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്  തിരിച്ചെത്തിയ 126 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 262 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5395 പേര്‍ നിരീക്ഷണത്തിലാണ്.  ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 139 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1469 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന് 328 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 15823 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  761 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 324 എണ്ണം പൊസിറ്റീവായും 13881 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1070 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 87 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 115 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1272 കോളുകള്‍ നടത്തുകയും  26 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...