സംസ്ഥാനത്ത് 211 പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു ; പത്തനംതിട്ടയില്‍ ഏഴുപേര്‍ക്ക്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : ആശങ്ക ഉയര്‍ത്തി കോവിഡ് മുന്നേറുന്നു. സംസ്ഥാനത്ത് 211 പേര്‍ക്കുകൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്. 27 പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചു എന്നതും ആശങ്കയ്ക്ക് വഴി തുറക്കുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്തുനിന്ന് വന്നവരും , 39 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്.  6 സിഐഎസ്എഫ് ജവാന്മാര്‍ക്കുകൂടി കോവിഡ് സ്ഥിരീകിരിച്ചു. 201 പേര്‍ക്ക് രോഗമുക്തിയുണ്ട്.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21,  തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7,  ഇടുക്കി 2, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

തിരുവനന്തപുരം 5 , പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, കണ്ണൂര്‍ 13, വയനാട് 10, കാസര്‍കോട് 12 എന്നിങ്ങനെയാണ് ഇന്ന് രോഗമുക്തി ലഭിച്ചവര്‍.

കഴിഞ്ഞ 24 മണിക്കൂറില്‍ 7306 സാമ്പിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ചികിത്സയില്‍ 2098 പേര്‍ ഉണ്ട്. 1,7,717 പേര്‍ നിരീക്ഷണത്തിലാണ്.  ഇവരില്‍ 2794 പേര്‍ ആശുപത്രിയില്‍. ഇന്ന് 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 53,922 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 59,240 എണ്ണം നെഗറ്റീവ് ആയി.

ആകെ ഹോട്‌ സ്‌പോട്ടുകള്‍ 130. രോഗവ്യാപനത്തിന്റെ തോത് കൂടുന്നു. 14 ജില്ലകളിലും രോഗബാധിതര്‍ വര്‍ധിച്ചു. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണ്  നിലനില്‍ക്കുന്നത്. ചെല്ലാനത്ത് അറുപത്തിനാലുകാരിയായ വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് എറണാകുളം ജില്ലാ ഭരണകൂടം. ചെല്ലാനം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...