ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. സിപിഎം നേതാവ് വൃന്ദ കാരാട്ട് നല്‍കിയ ഹരജിയാണു തള്ളിയത്.അനുരാഗിനും പര്‍വേഷിനുമെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേട്ട് കോടതി വിസമ്മതിച്ചിരുന്നു. ഇതു ശരിവച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് വൃന്ദ കാരാട്ട് ഹരജി നല്‍കിയത്.

ഏപ്രില്‍ 29ലെ വിധിയില്‍ പിഴവൊന്നും കണ്ടെത്താനായില്ലെന്നും പുനഃപരിശോധനയ്ക്ക് അടിസ്ഥാനമില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.2020ലെ തെരഞ്ഞെടുപ്പു വേളയിലായിരുന്നു വിവാദ പരാമര്‍ശം. ‘രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലും’ എന്നായിരുന്നു തെരഞ്ഞെടുപ്പ് റാലിയില്‍ അനുരാഗ് താക്കൂര്‍ പ്രസംഗിച്ചത്. പര്‍വേഷ് വര്‍മ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വീടുകളില്‍ അതിക്രമിച്ചുകയറി ബലാത്സംഗം നടത്തുന്നവരെന്നും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, ഏതെങ്കിലുമൊരു സമുദായത്തെ ലക്ഷ്യമിട്ടല്ല പ്രസ്താവനകളെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ വിസമ്മതിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം ; അടിച്ചിപ്പുഴ ട്രൈബൽ ഉന്നതിയിലെ അശ്വതിയെ വീട്ടിലെത്തി...

0
റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ...

താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് അപകടം

0
കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരിക്ക് സമീപം നെരൂക്കുംചാലില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി...