പ്രവര്‍ത്തകരുടെ മേല്‍ വ്യാപകമായി കള്ളക്കേസുകള്‍ എടുക്കുന്നു ; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ഡൗണിന്റെ  മറവില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ വ്യാപകമായി നടത്തിയ അഴിമതികള്‍ക്കും സ്വജനപക്ഷപാതങ്ങള്‍ക്കും വൈദ്യുതി, ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കും, പമ്പയിലെ അനധികൃത മണല്‍ വാരലിനെതിരെയും, പ്രവാസികളോട് കാണിച്ച അനീതികള്‍ക്കെതിരെയും, സ്പ്രിംഗ്ലര്‍, ബവ്ക്യൂ അഴിമതികള്‍ക്കെതിരെയും, ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനത്തിനെതിരെയും, പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെയും, എക്സൈസ് തീരുവകള്‍ വര്‍ദ്ധിപ്പിച്ചതിനെതിരെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം ചെയ്ത പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പിണറായി സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വ്യാപകമായി  കള്ളക്കേസുകള്‍ എടുത്ത് പീഡിപ്പിക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു.

ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരം ചെയ്തതിന് കേരള ചരിത്രത്തില്‍ ഒരു സര്‍ക്കാരും ഇതുപോലെ കേസുകള്‍ എടുത്തിട്ടില്ല. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ വകുപ്പു പ്രകാരം കേസെടുക്കുന്നതു മൂലം പതിനായിരം രൂപവരെ കോടതിക്ക് പിഴ ചുമത്താം. ലോക്ഡൗണ്‍ കാലത്ത് പെറ്റിക്കേസുകള്‍ കുറവായതു മൂലം വന്‍വരുമാന നഷ്ടം സര്‍ക്കാരിനുണ്ടായി. ഈ നഷ്ടം നികത്തുന്നതിന് വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മേല്‍ കള്ളക്കേസുകള്‍ ചുമത്തുവാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.  ഈ നിയമവിരുദ്ധ നടപടിയെ കോണ്‍ഗ്രസ് ചെറുക്കുമെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തിട്ടുളളത് പത്തനംതിട്ട ജില്ലയിലാണ്.

ഇന്നലെ കലഞ്ഞൂരില്‍ സമരം നടത്തിയ ആന്റോ ആന്റണി എം.പി  ഉള്‍പ്പെടെയുളള നേതാക്കള്‍ക്കെതിരെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും ഗതാഗത തടസ്സം ഉണ്ടാക്കിയെന്നും ആരോപിച്ച് കേസ്സെടുത്തിരിക്കുന്നു. ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ഒരു സമരത്തിനും ജില്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ പോലീസ് നടത്തുന്ന നിയമനിഷേധത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...