ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ സി.പി.എം – സിപിഐയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനം സിപിഐക്കു നേരെ സിപിഎം വടിയെടുക്കുന്നു. എല്‍ഡിഎഫിലേയ്ക്ക് ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ ശക്തമായ എതിര്‍പ്പുമായി നില്‍ക്കുന്നത് കാനം രാജേന്ദ്രനും സിപിഐയും  ആണ് .  സിപിഎം- സി.പി.ഐയുമായി ഇക്കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. രാഷ്ട്രീയസാഹചര്യം എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ ഇത് എപ്പോള്‍ വേണമെങ്കിലും മാറാം. നിലവിലെ സാഹചര്യം ഉപയോഗിക്കണമെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ടിരിക്കുന്ന നിലപാട്.

തിരുവല്ല നഗരസഭയിലെ ഒന്‍പതില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ തങ്ങളുടെ പക്ഷത്തേയ്ക്ക് മാറിയെന്ന് അവകാശപ്പെട്ട് പി.ജെ.ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് വിപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ജൂലൈ ഏഴിനും ലഭിക്കും. ഇതിന് ശേഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ജോസഫ് ഗ്രൂപ്പിന്റെ പദ്ധതി. എന്നാല്‍ ജോസ് കെ.മാണിയുടെ നിലപാടിനൊപ്പം നിലനില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ജോസ് കെ.മാണി എടുക്കുന്ന തീരുമാനത്തികൂടെയുണ്ടാകുമെന്നും എം.എല്‍.എ. പറഞ്ഞു.

മുന്നണിയില്‍ നിന്നു പുറത്താക്കിയതിനുശേഷം യു.ഡി.എഫുമായി യാതൊരുവിധ ചര്‍ച്ചയും  നടത്തിയിട്ടില്ലെന്നും ആദ്ദേഹം പറഞ്ഞു. ‘രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ആരെയും മാറ്റിനിര്‍ത്താനാകില്ല. എല്ലാമുന്നണികളുടെയും ഭാഗം കേള്‍ക്കും. നേതാക്കള്‍ പാര്‍ട്ടി വിട്ടു പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലെന്നു തോമസ് ചാഴികാടന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...