നഗരത്തിൽ ട്രാഫിക്ക് നിയന്ത്രണം കർശനമാക്കി അടൂര്‍ ട്രാഫിക്ക് പോലീസ്

For full experience, Download our mobile application:
Get it on Google Play

അടൂർ : നഗരത്തിൽ ട്രാഫിക്ക് നിയന്ത്രണം കർശനമാക്കി ട്രാഫിക്ക് പോലീസ്. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന പുതിയ ഇരട്ടപ്പാലങ്ങളിൽ പാർക്കിംഗ് പൂർണമായും ഒഴിവാക്കി വാഹനങ്ങൾ ഇതുവഴി കടത്തിവിട്ടുതുടങ്ങി. പത്തനംതിട്ട, പത്തനാപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ പള്ളിക്ക് മുൻവശത്തെ പാലത്തിലൂടെയും കൊട്ടാരക്കര, പത്തനാപുരം ഭാഗത്ത് നിന്ന് ടൗണിലേക്ക് വരുന്ന കെ.എ.സ്.ആർ.ടി.സി ബസുൾപ്പടെയുള്ള വാഹനങ്ങൾ ടൂറിസ്റ്റ് ഹോമിന് മുന്നിലൂടെയുള്ള പാലം വഴിയും കടത്തിവിട്ടാണ് ക്രമീകരണം. അടൂർ ട്രാഫിക് യൂണിറ്റ് എസ്.ഐ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ ക്രമീകരണം.

കാക്കി യൂണിഫോം ധരിക്കാത്ത സ്വകാര്യബസ് ജീവനക്കാർ, ടാക് സി ഡ്രൈവർമാർ എന്നിവർക്കെതിരെ നടപടി ശക്തമാക്കി. അലക്ഷ്യമായി അപകടങ്ങൾക്കിടവരുത്തും വിധം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തി ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കും. സാധനങ്ങൾ ഇറക്കുന്നതിനായി മണിക്കൂറുകളോളം വാഹനങ്ങൾ ടൗണിൽ നിറുത്തിയിടുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. അത്തരം വാഹനങ്ങൾ തിരക്കില്ലാത്ത സമയങ്ങളിലെ സാധനം ഇറക്കാൻ ടൗൺ ഭാഗത്ത് റോഡരികിൽ നിർത്തിയിടാൻ അനുവദിക്കൂ.

വാഹനാപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെയും അമിത വേഗതയിൽ ഇരുചക്രവാഹനത്തിൽ പോകുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. സ്കൂൾ സമയം സമീപത്തെ റോഡുകളിൽ കൂടി അമിതവേഗതയിൽ പോകുന്നവർക്കതിരെയും കർശന നടപടി ഉണ്ടാകും. ഇതിനായി നിരീക്ഷണം ശക്തമാക്കി. നഗരത്തിലെ പ്രധാന പാതയിലേക്ക് വന്നുചേരുന്ന നിരവധി ചെറു പാതകളുണ്ട്. ഇതുവഴി വേഗതയിലാണ് വാഹനങ്ങൾ ഓടിക്കുന്നത്. ഇത്തരം വാഹനങ്ങൾ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കാറുണ്ട്. ഈ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരി ക്കാൻ ചെറു പാതകളിലും പരിശോധന ശക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...