Monday, March 31, 2025 8:52 pm

അടൂർ വടക്കേത്തലയ്ക്കൽ മഹാകുടുംബത്തിലെ നൂറ്റിപത്താം വാർഷികവും ക്രിസ്മസ്–പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : വടക്കേത്തലയ്ക്കൽ മഹാകുടുംബത്തിലെ നൂറ്റിപത്താം വാർഷികവും ക്രിസ്മസ്–പുതുവത്സരവും ആഘോഷിക്കാൻ വടക്കേത്തലയ്ക്കൽ മഹാകുടുംബത്തിലെ ആയിരത്തോളം അംഗങ്ങൾ അടൂരിൽ ഒത്തുകൂടി. കലാപരിപാടികൾ, ഡിബേറ്റ്, 75 വയസ്സ് തികഞ്ഞവരെ ആദരിക്കൽ, കുടുംബാംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവർ, മികച്ച സ്ഥാനങ്ങൾ അലങ്കരിച്ചവർ എന്നിവരെ അനുമോദിക്കൽ തുടങ്ങിയ പരിപാടികൾ നടത്തിയും കുടുംബാംഗങ്ങൾ പരസ്പരം ഓർമകൾ പങ്കുവച്ചും ആഘോഷം ഗംഭീരമാക്കി. മാവേലിക്കര, തുമ്പമൺ, അടൂർ–മണക്കാല, മാരേട്ട്, ഊര്യോപ്പടിക്കൽ, പത്തനാപുരം, പുത്തൻകാവ്, തിരുവനന്തപുരം ചാപ്റ്റർ, എറണാകുളം ചാപ്റ്റർ, നോർത്ത് അമേരിക്കൻ ചാപ്റ്റർ എന്നീ 8 ശാഖകൾ ചേരുന്നാണ് വടക്കേത്തലയ്ക്കൽ മഹാകുടുംബം. ഓരോ വർഷവും ഓരോ ശാഖയുടെ നേതൃത്വത്തിലാണ് വാർഷികം ആഘോഷിക്കുന്നത്. അടൂർ–മണക്കാല ശാഖയാണ് ആഘോഷം കളറാക്കാൻ ഇക്കുറി നേതൃത്വം നൽകിയത്. മാർത്തോമ്മാ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം വാർഷികാഘോഷത്തിന് തുടക്കം കുറിച്ച് തിരി തെളിയിച്ചു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യസന്ദേശം നൽകി. കുടുംബയോഗം പ്രസിഡന്റ് ജോസി പോൾ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി റവ. ടി.എം. ഫിലിപ്പോസ്, കോ–ഓർഡിനേറ്റർ ഷിബു തോമസ്, സെക്രട്ടറി ബിജി ബേബി, ട്രഷറർ കെ.ഒ. ഫിലിപ്, വൈസ്പ്രസിഡന്റ് കുര്യൻ തോമസ്, ഫാ. റിഞ്ചു പി.കോശി, ജോയി ജോർജ്, പി.എം.രാജൻ, നിമേഷ് രാജ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി ഹിന്ദുത്വ ഭരണകൂട ഭീകരതയാണ് വ്യക്തമാക്കുന്നത് ; പ്രകാശ് കാരാട്ട്

0
ഡൽഹി: എമ്പുരാന്‍ സിനിമക്കെതിരായ സംഘപരിവാര്‍ ഭീഷണി രാജ്യത്തെ ഹിന്ദുത്വ ഭരണകൂട ഭീകരതയാണ്...

തണ്ണിതോട്ടിൽ അനധികൃത മദ്യവില്പന വ്യാപകം ; നടപടി ഇല്ലെന്ന് ആക്ഷേപം

0
കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനധികൃത മദ്യവില്പന...

കേരളത്തില്‍ പാലിന് വില കൂട്ടേണ്ട സാഹചര്യമില്ലെന്ന് മില്‍മ ചെയര്‍മാന്‍

0
കൊച്ചി: കര്‍ണാടകയില്‍ പാലിന് വില കൂട്ടിയതിനാല്‍ കേരളത്തില്‍ കൂട്ടേണ്ട സാഹചര്യമില്ലെന്ന് മില്‍മ...

സാധാരണ ജനങ്ങൾക്ക് അത്താണിയാകുന്ന സഹകരണ മേഖലയെ തകർത്തത് സിപിഎം : അഡ്വ. പഴകുളം മധു

0
കോന്നി : സാധാരണ ജനങ്ങൾക്ക് അത്താണിയായിരുന്ന സഹകരണ മേഖലയെ കേരളത്തിൽ തകർത്തത്...