Wednesday, June 26, 2024 6:08 pm

ഏറത്ത് നാ​ല് മു​ൻ വ​നി​താ പ്ര​സി​ഡ​ന്‍റു​മാ​രും തെരഞ്ഞെടുപ്പ് ഗോദയില്‍

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ: നാ​ല് മു​ൻ വ​നി​ത പ്ര​സി​ഡ​ന്‍റു​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത് ഏ​റ​ത്ത്പ​ഞ്ചാ​യ​ത്തി​നെ ഇ​ക്കു​റി ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. മുൻ പ്രസിഡന്‍റുമാരായ
മ​റി​യാ​മ്മ ത​ര​ക​നും ശോ​ഭ​നാ കു​ഞ്ഞു​കു​ഞ്ഞും കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളാ​യും പ്ര​സ​ന്ന വി​ജ​യ കു​മാ​ർ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​യാ​യും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഷൈ​ലാ റെ​ജി സി​പി​എം സ്ഥാ​നാ​ർ​ഥി​യു​മാ​യാ​ണ് ഇ​ക്കു​റി ജ​ന​വി​ധി തേ​ടു​ന്ന​ത്.

1995 ൽ ​ഏ​റ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി മ​റി​യാ​മ്മ ത​ര​ക​ൻ ചു​മ​ത​ല​യേ​റ്റു. അ​ന്ന് സി​പി​എ​മ്മി​ന്‍റെ പ്ര​തി​നി​ധി​യാ​യി​രു​ന്നു. 2005 മു​ത​ൽ 2010 വ​രെ മ​റി​യാ​മ്മ ത​ര​ക​ൻ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യി. ഈ ​ര​ണ്ട് കാ​ല​യ​ള​വി​ലും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജ​ന​റ​ലാ​യി​രു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ടാ​യി​രു​ന്നു. 2010 മു​ത​ൽ 2015വ​രെ പ്ര​സി​ഡ​ന്‍റ് സ്ഥാനം പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യി. എ​ൽ​ഡി​എ​ഫി​ന് ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് പ​ക്ഷ​ത്ത് നി​ന്ന് പ​ട്ടി​ക​ജാ​തി വ​നി​താ പ്രാ​തി​നി​ധ്യം ഇ​ല്ലാ​താ​യ​തോ​ടെ കോ​ൺ​ഗ്ര​സി​ലെ ശോ​ഭ​നാ​കു​ഞ്ഞൂ​കു​ഞ്ഞ് പ്ര​സി​ഡ​ന്‍റാ​യി. ഇ​വ​ർ അ​ഞ്ച് വ​ർ​ഷ​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. 2015ൽ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​നി​താ സം​വ​ര​ണ​മാ​യ​തോ​ടെ സി​പി​എ​മ്മി​ലെ പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ മു​ന്നേ​മു​ക്കാ​ൽ വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി.

തു​ട​ർ​ന്ന് സി​പി​എ​മ്മി​ലെ ഷൈ​ലാ റെ​ജി പ്ര​സി​ഡ​ന്‍റാ​യി. കോ​ൺ​ഗ്ര​സ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ സി​പി​എ​മ്മി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ പി​ന്തു​ണ​ച്ച​തോ​ടെ പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ പു​റ​ത്താ​യി തു​ട​ർ​ന്ന് സി​പി​എ​മ്മി​ലെ ഷൈ​ലാ റെ​ജി കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​കു​ക​യാ​യി​രു​ന്നു. ഇ​ക്കു​റി പാ​ർ​ട്ടി സീ​റ്റ് ന​ല്കാ​മെ​ന്ന് പ​റ​യു​ക​യും അ​വ​സാ​ന നി​മി​ഷം സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ അ​വ​ർ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ക​യാ​ണ്. മ​റി​യാ​മ്മാ ത​ര​ക​ൻ ആ​റാം വാ​ർ​ഡി​ലും ശോ​ഭ​നാ​കു​ഞ്ഞ് കു​ഞ്ഞ് പ​തി​ന​ഞ്ചാം വാ​ർ​ഡി​ലും പ്ര​സ​ന്ന വി​ജ​യ​കു​മാ​ർ ര​ണ്ടി​ലും ഷൈ​ലാ റെ​ജി അ​ഞ്ചാം വാ​ർഡി​ലു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള യാനങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി

0
തൃശ്ശൂർ: മണ്‍സൂൺ കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ചും വ്യാജ കളര്‍കോഡ്...

സ്പീക്കറല്ല, മറുപടി പറയേണ്ടത് മുഖ്യമന്ത്രി ; നടപടിക്രമത്തിൽ അനൗചിത്യമെന്ന് പ്രതിപക്ഷ നേതാവിന്റെ കത്ത്

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു

0
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ...

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...