ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

For full experience, Download our mobile application:
Get it on Google Play

ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ കായിക താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച PEXA ക്രിക്കറ്റ് ലീഗ് സീസൺ -1 ൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി. ജൂൺമാസം ഇരുപത്തിയൊന്നാം തീയതി ഷാർജ ഡിസിഎസ് ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് 8 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിന്റെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡൻറ് സുൽഫിക്കറിന്റെ അധ്യക്ഷതയിൽ പ്രമുഖ സൂപ്പർ മാർക്കറ്റ് ഗ്രൂപ്പായ തലാൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ മഹമൂദ് തലാൽ നിർവഹിച്ചു. യുഎഇയിലെ പ്രമുഖ സ്ഥാപനമായ ഹെൽവട്രോൺ കൺട്രി ഹെഡ്  നൗസീർ ട്രോഫി അനാച്ഛാദനം ചെയ്തു.

യോഗത്തിൽ PEXA സെക്രട്ടറി ഫസീം ജലാൽ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ റോയൽ സ്ട്രൈക്കേഴ്സ് ഷാർജയെ ഒരു റണ്ണിന് പരാജയപ്പെടുത്തി പന്തളം പാന്തേഴ്സ് പി സി എൽ സീസൺ വൺ കിരീടത്തിൽ മുത്തമിട്ടു. ശേഷം നടന്ന സമാപന ചടങ്ങിൽ വിജയികൾക്കും റണേഴ്സ് അപ്പിനുമുള്ള ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ ആയിട്ടുള്ള റോയൽ വികെയർ ടെക്നിക്കൽ സർവീസ് മാനേജിംഗ് ഡയറക്ടർമാരായ ലെനിനും സുൽഫിക്കറും ചേർന്ന് വിതരണം ചെയ്തു. ടൂർണ്ണമെന്റിലെ വ്യക്തിഗത മികവുകൾക്കുള്ള പുരസ്കാരങ്ങൾ പെക്സ വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ വിതരണം ചെയ്തു. ഈ ടൂർണമെൻറ് സംഘാടന മികവുകൊണ്ട് കാണികൾക്കും കായിക താരങ്ങൾക്കും വ്യത്യസ്ത അനുഭവം ആയിരുന്നു. വരുംവർഷങ്ങളിലും കൂടുതൽ ആകർഷകമായ സമ്മാനങ്ങൾ നൽകിക്കൊണ്ട് ടൂർണമെൻറ് തുടർന്നും സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...